Sutra

ബുദ്ധവചനങ്ങൾ

മംഗല സൂത്തം

മംഗളകരമായ ജീവിതത്തിന് അത്യുത്തമമെന്ന് ഭഗവാൻ ബുദ്ധൻ ഉപദേശിച്ച കാര്യങ്ങളാണ് ഈ സൂത്തത്തിലെ പ്രതിപാദവിഷയം. സാധാരണ ലൗകിക ജീവിതത്തിലെ കാര്യങ്ങളിൽ തുടങ്ങി, ഒരു ശ്രാവക അർഹതന്റെ തലം വരെയുള്ള കാര്യങ്ങളാണ് ഭഗവാൻ ബുദ്ധൻ ഇവിടെ വിവരിക്കുന്നത്. ഥേരവാദ ബൗദ്ധ സംപ്രദായത്തിൽ പരിരക്ഷയ്ക്കായി ചൊല്ലുന്ന പരിത്ത (പരിത്രാണ) പാരായണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ സൂത്തം.

Read More
ബുദ്ധവചനങ്ങൾ

മനസ്സുഴുന്ന കർഷകൻ

തഥാഗതൻ നിർവാണമാർഗ്ഗം തെളിച്ച് ഈ ഭൂവിലൂടെ നടന്ന കാലത്തൊരിക്കൽ, ഒരു ഗ്രാമത്തിലെ കർഷകപ്രമാണിയായ ഭാരദ്വാജന് മാർഗ്ഗദർശനം നൽകിയ ഒരു സന്ദർഭമുണ്ട്. തന്റെ ധ്യാനത്തിന്റെ ക്രിയാത്മകത നന്നായി വ്യക്തമാക്കുന്ന ഒരു ദേശനമാണ് അന്ന് ബുദ്ധൻ പകർന്ന് നൽകിയത്.

Read More