ശൂന്യതയുടെ ആനന്ദവിസ്ഫോടനം
ഞാനെന്ന ഭാവവും നിനവിൻ മറയും പൊലിഞ്ഞ് ശൂന്യതയുടെ ആനന്ദവിസ്ഫോടനം!
അഷ്ടാംഗമാർഗത്തിൻ സാരം –
പ്രജ്ഞ (വിവേകം), ശീലം (അച്ചടക്കം), സമാധി (ധ്യാനം).
പ്രജ്ഞയുടെ നേരറിവിൽ ഉദാത്തമാകുന്നു ശീലം.
ശീലത്തിൻ സംശുദ്ധിയിൽ ഉണരുന്നു സമാധി.
സമാധിയുടെ തെളിമയിൽ ഗഹനമാകുന്നു പ്രജ്ഞ.
പ്രജ്ഞയുടെ പ്രകാശമേറുമ്പോൾ ശീലവും സമാധിയും അനായാസം.
മെല്ലെ, മെല്ലെ,
നമുക്ക് മനസ്സിന്റെ തനത് ലാളിത്യം തിരിച്ചറിയാം.
അവിടെ അനിതരസാധാരണമായ ഒരു സ്വാതന്ത്ര്യം കണ്ടെത്താം.
കായ-വാക്-ചിത്തങ്ങളുടെ പ്രക്രിയകൾക്ക്
തകർക്കാനാകാത്ത ഒരു ലഘുത്വം,
അനുഭവങ്ങളുടെ ഒരു തുറന്ന ആകാശം.
കർമ്മഫലങ്ങളുടെ കുത്തൊഴുക്കിൽ നിന്നുള്ള മോചനം,
നേരറിവിന്റെ പ്രകാശപ്പരപ്പ്,
അവിടെയാണ്, നേടാനും കെടാനുമില്ലാതെ
പിരിമുറുക്കത്തിന് ഹേതുവില്ലാതെ
ഞാനെന്ന ഭാവവും നിനവിൻ മറയും പൊലിഞ്ഞ്
ശൂന്യതയുടെ ആനന്ദവിസ്ഫോടനം!
- മസ്കിയിലെ അശോകശിലയുടെ കഥ - December 3, 2018
- ബുദ്ധന്മതമില്ല - July 13, 2018
- അവിദ്വേഷത്തിന്റെ ബലം – ധമ്മപാദം - June 24, 2018