ബോധിയുടെ വഴിത്താരകളിലൂടെ അറിവിന്റെയും അലിവിന്റെയും വിശാലപ്പരപ്പിലേക്ക്
മതങ്ങൾക്കപ്പുറത്തേക്ക്

ബുദ്ധന് മതമില്ല
ബുദ്ധന് മതമില്ല. ബുദ്ധിപൂർവം ബോധിയിലേക്ക്. ബുദ്ധന്റെ മാർഗ്ഗമതാണ്. മത-ജാതി-വർഗ്ഗ ഭേദങ്ങൾ / മേഘപടലങ്ങളായ് മൂടുന്നു / മർത്ത്യന്റെ ഉൾവെളിച്ചത്തെ. / ഇരുട്ടിൽ പരതുന്ന മാനവർ / വേർപിരിഞ്ഞകലുന്നൂ പല വഴി / കരുണയ്ക്ക് അണകെട്ടി, പേറുന്നഹോ / കരളിൽ ഒരു കൊടും ഭാരം!
ബുദ്ധവചനങ്ങൾ

അവിദ്വേഷത്തിന്റെ ബലം – ധമ്മപാദം
തികച്ചും ലളിതമായ സത്യം. മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും മതിൽക്കെട്ടുകളിൽ ഒതുങ്ങാതെ, ഏതു സമൂഹത്തിലും കണ്ടെത്താവുന്ന സത്യം. എങ്കിലും, നാം ഇത് അറിയാറില്ല. അഥവാ, അറിഞ്ഞാലും മറന്നു പോകുന്നു.
ചരിത്രം

ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും
നമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന കൗതുകകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം.
ദർശനം

ഈ ശരീരം വിഘടിച്ചുപോകും മുമ്പേ…
ജീവിതയാത്രയിൽ ഈ ശരീരം വിഘടിച്ചു പോകുന്നതിന് മുമ്പായി നാം അവശ്യം ചെയ്യേണ്ടത് എന്താണ്? വികാരങ്ങളുടെ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യം നേടുക, ശാന്തി നേടുക, എന്നതാണ് അത്.
ശാസ്ത്രവും യുക്തിചിന്തയും

വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ
അനുഭവങ്ങളും വികാരവിചാരങ്ങളും ഉള്ള വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ കണ്ടെത്തലുകൾ ആധുനിക ശാസ്ത്രത്തിൽ ഇനിയും നടക്കാനുണ്ട്. വ്യക്തിയെ കുറിച്ച് പ്രകൃതിശാസ്ത്രത്തിലും (Natural Science) സാമൂഹ്യശാസ്ത്രത്തിലും (Social Science) ഉള്ള ധാരണകളിൽ വൈരുദ്ധ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇത് പരിഹരിക്കപ്പെടേണ്ടത് കൂടുതൽ ഗവേഷണങ്ങളിലൂടെ ഭൗതികശാസ്ത്രത്തിന്റെ അടിത്തറ വികസിപ്പിച്ചു കൊണ്ടാണ്.
ജ്ഞാനോദയ കഥകൾ

പുണ്ണികയെന്ന കീഴാളപെൺകുട്ടിയുടെ ജ്ഞാനോദയഗാഥ
പുണ്ണികയെന്ന കീഴാള പെൺകുട്ടിയുടെ ജ്ഞാനോദയ കഥയാണിത്. ബുദ്ധനെ വാക്കുകൾ കേട്ട പുണ്ണികയുടെ മുൻപിൽ ഒരു പുതിയ ലോകം തുറന്നു. പുണ്ണികയുടെ വാക്കുകളിലൂടെ നിർവ്വാണമാർഗ്ഗം തെളിഞ്ഞ ഉദകശുദ്ധികനെന്ന ബ്രാഹ്മണന്റെയും കഥയാണിത്. ബുദ്ധന്റെ ശിഷ്യകളുടെ മോക്ഷഗാഥകളുടെ സംഗ്രഹമായ ഥേരീഗാഥയാണ് ഈ കുറിപ്പിന് ആശ്രയം